കയ്യില്‍ 20000 രൂപ, പാക്കിങ് കവര്‍, അളവ് ത്രാസ്; കൊണ്ടോട്ടിയില്‍ 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പിടിയിൽ
സ്വന്തം ലേഖിക
മലപ്പുറം: 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയില്‍.
മലപ്പുറം കൊണ്ടോട്ടി പോലീസാണ് ഇവരെ പിടികൂടിയത്. എടക്കര സ്വദേശിനി റസിയ ബീഗം ആണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊറയൂര്‍ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഇന്നലെ കരിപ്പൂര്‍ പൊലീസ് ലഹരി ഉപയോഗവുമായി ചില യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് 13 ഗ്രാം എംഡിഎംഎ- യും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടികൂടിയത്.
Third Eye News Live
0