play-sharp-fill
സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു ; മകനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം

സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു ; മകനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം

സ്വന്തം ലേഖകൻ

പത്തനംതിട്ട: സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. പന്തളം മുടയൂർക്കോണം തുണ്ടത്തിൽ ബഥേൽ ഭവനിൽ ടി.എം. ശാമുവലിന്റെ ഭാര്യ വത്സമ്മ(61) ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.

പന്തളം-മാവേലിക്കര റോഡിൽ മുട്ടാർ കവലയ്ക്കുസമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത്. മകൻ സാജനോടൊപ്പം പന്തളത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു വത്സമ്മ. അതിനിടെ പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന വത്സമ്മ ലോറിക്ക് അടിയിൽ അകപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടർ ഓടിച്ച മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.