ക്രിസ്തുമസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു; കൈയ്യടി നേടി എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രശ്മിയും സംഘവും

ക്രിസ്തുമസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു; കൈയ്യടി നേടി എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രശ്മിയും സംഘവും

സ്വന്തം ലേഖിക

കൊല്ലം: ക്രിസ്തുമസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു.

കുണ്ടറ സ്വദേശിനിയായ 28 കാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിയ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കിയ അത്യാഹിത സന്ദേശത്തിൻ്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് കൃഷ്ണരാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രശ്മി ഐആര്‍ എന്നിവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തി യുവതിയുമായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലന്‍സ് വെഞ്ഞാറമൂട് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു.
തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രശ്മി നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി ആംബുലന്‍സ് ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.

10 മണിയോടെ രശ്മിയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ രശ്മി നല്‍കി. പിന്നാലെ ആംബുലന്‍സ് അമ്മയെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.