play-sharp-fill
എട്ടുമാസം മുൻപ് വിവാഹം ; ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു 24കാരി മരിച്ചു

എട്ടുമാസം മുൻപ് വിവാഹം ; ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു 24കാരി മരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആര്‍എംവി റോഡ് ചിറക്കപ്പറമ്പില്‍ ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. 24 വയസ്സായിരുന്നു. വയനാട് സ്വദേശിയാണ്.

എട്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. രാവിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group