play-sharp-fill
തൊടുപുഴയിൽ കുടുംബവഴക്കിനിടെ യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു; സംഭവത്തിൽ പൊലീസ് കേസെടുത്തു

തൊടുപുഴയിൽ കുടുംബവഴക്കിനിടെ യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു; സംഭവത്തിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

തൊടുപുഴ: യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി അമ്മിണിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.


പരിക്കേറ്റ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ മകന്‍ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം.

ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലീല കസേര എടുത്ത് അമ്മിണിയുടെ തലയ്ക്കടിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.