play-sharp-fill
തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം; പ്രതി അറസ്റ്റിൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിൽ

തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം; പ്രതി അറസ്റ്റിൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍.

കരുമം സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വഞ്ചിയൂര്‍ കോടതിക്ക് സമീപമുള്ള റോഡിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും തുടര്‍ന്ന് പ്രതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ സ്കൂട്ടറില്‍ എത്തിയ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയതോടെ യുവതിയെ നിലത്ത് തള്ളിയിട്ട് പ്രതി കടന്നുകളഞ്ഞു.

യുവതി അപ്പോള്‍ തന്നെ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയ്ക്ക് നേരെ ലെെംഗിക അതിക്രമം നടന്നിരുന്നു.

സംഭവത്തില്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രെെവര്‍ സന്തോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.