വിവാഹവാ​ഗദാനം നല്കി പീഡിപ്പിക്കുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചു; ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു; ലിവ് ഇൻ പങ്കാളിക്കെതിരെ പരാതിയുമായി യുവതി

വിവാഹവാ​ഗദാനം നല്കി പീഡിപ്പിക്കുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചു; ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു; ലിവ് ഇൻ പങ്കാളിക്കെതിരെ പരാതിയുമായി യുവതി

സ്വന്തം ലേഖകൻ

ദില്ലി: വിവാഹവാ​ഗദാനം നല്കി ലിവ് ഇൻ പങ്കാളി ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകളും ചിത്രീകരിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ദില്ലി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ​

ഗുരു​ഗ്രാമിലാണ് സംഭവം. യുവാവ് തന്റെ നിയമപരമായ രേഖകൾ കൈവശം വെച്ചിരിക്കുകയാണെന്നും തിരികെ നൽകുന്നില്ലെന്നും യുവതി ആരോപിച്ചു. പ്രതി തന്റെ സ്വകാര്യ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാ​ഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു. ഈ ഫോട്ടോകളും വീഡിയോകളും നിർമിച്ച് ഭീഷണിപ്പെടുത്തി.

വിസമ്മതിച്ചപ്പോൾ ആക്ഷേപകരമായ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.