play-sharp-fill
യുവതിയുടെ തലയോട്ടി, ഇടുപ്പ്, കൈപ്പത്തി എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ; ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; ശരീരഭാഗങ്ങള്‍ അഴുകിയ നിലയിൽ കണ്ടെത്തിയത്  മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപം;  അന്വേഷണം ആരംഭിച്ച് പൊലീസ്

യുവതിയുടെ തലയോട്ടി, ഇടുപ്പ്, കൈപ്പത്തി എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ; ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; ശരീരഭാഗങ്ങള്‍ അഴുകിയ നിലയിൽ കണ്ടെത്തിയത് മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

ഡല്‍ഹി: യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടത്തി. യുവതിയുടെ തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളാണ് ഡൽഹിയിലെ സറൈ കാലെ ഖാനിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപം കണ്ടെത്തിയത്. തലയോട്ടി, ഇടുപ്പ്, കൈപ്പത്തി എന്നിവ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.

മൃതദേഹം തിരിച്ചറിയാന്‍ ഒരു സംഘത്തെ വിന്യസിച്ചതായി പോലീസ് അറിയിച്ചു. കണ്ടെടുത്ത മുടിയില്‍ നിന്ന് ഒരു സ്ത്രീയുടേതാണ് മൃതദേഹം എന്ന് പോലീസ് സംശയിക്കുന്നു. ഇരയെ കൊലപ്പെടുത്തിയ ശേഷം പല കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരഭാഗങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു. പോലീസ് സ്ഥലത്തെത്തി ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീയുടെ തലയോട്ടിയും ഇടുപ്പിന്റെ ഭാഗങ്ങളും കൈപ്പത്തിയും കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലം ഫോറന്‍സിക് സംഘം പരിശോധിച്ചു, അവശിഷ്ടങ്ങള്‍ എയിംസിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്ത പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.