play-sharp-fill
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്കൂട്ടറുമായി നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ വ്യാപക മോഷണം: 2 ലക്ഷം രൂപയുടെ വയറിങ്, പ്ലംബിംഗ് സാമഗ്രികൾ കവർന്നു, സിസിടിവിയിൽ പതിഞ്ഞ കള്ളന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്കൂട്ടറുമായി നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ വ്യാപക മോഷണം: 2 ലക്ഷം രൂപയുടെ വയറിങ്, പ്ലംബിംഗ് സാമഗ്രികൾ കവർന്നു, സിസിടിവിയിൽ പതിഞ്ഞ കള്ളന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

 

മലപ്പുറം: നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മോഷണം നടത്തുന്ന കള്ളന്‍ ഒടുവില്‍ സി.സി.ടിവിയില്‍ പതിഞ്ഞു. വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിലാണ് മോഷണത്തിനെത്തുന്നത്. മലപ്പുറം മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിലെ നിര്‍മാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

 

രണ്ടു ലക്ഷം രൂപയുടെ വയറിങ്, പ്ലബിംഗ് സാമഗ്രികളാണ് കവര്‍ന്നത്. സ്‌കൂട്ടറിലെ നമ്പർ പ്ലേറ്റ്  വ്യാജമാണെന്നും അതൊരു കാറിന്റേതാണെന്നും പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

 

തുടര്‍ന്നുള്ള അന്വേഷണത്തിലാണു ഇതേ പ്രതി മറ്റൊരിടത്തെ ക്ലിനിക്കില്‍ നിന്ന് വയറിങ് സാധനങ്ങള്‍ കവര്‍ന്ന് മടങ്ങുന്നതായും പോലീസ് കണ്ടെത്തിയത്. ഈ മോഷണ ദൃശ്യത്തിന്റേയു സി.സി.ടി.വി പോലീസിനു ലഭിച്ചു. കോപ്പര്‍ എര്‍ത്ത് സ്ട്രിപ്, കേബിള്‍, ടാപ്, പൈപ്പ് എന്നിവയും കവര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കമ്പനി ജീവനക്കാരനാണെന്ന രീതിയില്‍ സംസാരിച്ച മോഷ്ടാവ് തൊട്ടടുത്ത പണിസ്ഥലത്തേക്ക് സാധനങ്ങള്‍ വേണമെന്ന് അറിയിച്ചാണ് സാധനങ്ങള്‍ ചാക്കില്‍ നിറച്ചത്. ചാക്കുകെട്ട് കെട്ടിടത്തിനു താഴെ എത്തിച്ച്‌ സ്‌കൂട്ടറില്‍ കയറ്റുന്നതു കണ്ടപ്പോള്‍ തൊഴിലാളികള്‍ക്ക് സംശയം തോന്നി ചോദ്യംചെയ്തെങ്കിലും മോഷ്ടാവ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു.