play-sharp-fill
‘അക്കാദമിയോടും സഹപ്രവർത്തകരോടും മാപ്പ് ചോദിക്കുന്നു’; ഓസ്കാർ വേദിയിൽ  പൊട്ടിക്കരഞ്ഞ് വിൽ സ്മിത്ത്

‘അക്കാദമിയോടും സഹപ്രവർത്തകരോടും മാപ്പ് ചോദിക്കുന്നു’; ഓസ്കാർ വേദിയിൽ പൊട്ടിക്കരഞ്ഞ് വിൽ സ്മിത്ത്

സ്വന്തം ലേഖിക

ലോസ്ആഞ്ചലസ്: ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിൽ സ്മിത്ത്.


ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ പരിഹസിച്ചു കൊണ്ടുള്ള പരാമർശത്തിന്റെ പേരിലായിരുന്നു വിൽ സ്മിത്ത് ക്രിസ് റോക്കിനെ സ്റ്റേജിലേക്ക് കയറി തല്ലിയത്. പിന്നാലെ ഓസ്കർ സ്വീകരിക്കാൻ പോയ താരം, പുരസ്കാരം വാങ്ങിയതിന് ശേഷമുള്ള പ്രഭാഷണത്തിലാണ് തന്റെ പ്രവൃത്തിയിൽ മാപ്പ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിക്കരഞ്ഞ വിൽ സ്മിത്ത് അക്കാദമിയോടും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തന്റെ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിച്ചു. ”ഈ ബിസിനസിൽ ആളുകൾ നിങ്ങളോട് അനാദരവ് കാണിക്കുകയും നിങ്ങൾ അത് ശരിയാണെന്ന് നടിക്കുകയും വേണം, ഞാൻ അക്കാദമിയോടും നോമിനികളോടും മാപ്പ് ചോദിക്കുന്നു” -അദ്ദേഹം പറഞ്ഞു.

തനിക്ക് ഓസ്കർ നേടിത്തന്ന റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയും അദ്ദേഹം പ്രഭാഷണത്തിൽ പരാമർച്ചു. ‘റിച്ചാര്‍ഡ് വില്ല്യംസ് ഏത് സാഹചര്യത്തിലും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയായിരുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയുന്നത് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം കൊണ്ടല്ല.

കല ജീവിതത്തെ അനുകരിക്കുന്നു. ഞാനൊരു ഭ്രാന്തനായ പിതാവിനെപ്പോലെയായിരിക്കുന്നു, റിച്ചാര്‍ഡ് വില്ല്യംസിനെപ്പോലെ. ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടടപ്പെടുന്ന ഒരാളാണ് ഞാന്‍. അക്കാദമി എന്നെ ഇനിയും ഓസ്‌കറിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.