നാടിനെ വിറപ്പിച്ച് ആളെക്കൊല്ലി പിഎം 2; ഇന്ന് മയക്കുവെടിവച്ച് പിടികൂടും; ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്
സ്വന്തം ലേഖകൻ
വയനാട്: വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും.ഗൂഡല്ലൂരില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടയ്ക്കാന്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിങ്ങിന്റെ ഉത്തരവെത്തിയത്.
ജനവാസ മേഖലയോട് ചേർന്ന വനത്തിൽ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തിൽ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മയക്കുവെടിവച്ച് പിടികൂടുന്ന കാട്ടാനായെ മുത്തങ്ങ ആനപന്തിയിലെ കൂട്ടിൽ അടച്ച് മെരുക്കും. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാൻ തിരുമാനിച്ചത്. അതേസമയം, ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.