Spread the love

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കാട്ടാന ആക്രമണങ്ങള്‍ തടയുന്നതിനുമായി 500 അംഗ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി വനംമന്ത്രി ഷിബു ബേബി ജോണ്‍. കാട്ടാന സാന്നിധ്യം പതിവായ ഹോട്ട്‌സ്‌പോട്ടുകളിലായി അഞ്ചുപേര്‍ വീതമുള്ള 100 ബാച്ചുകളായാണ് പ്രത്യേക യൂണിറ്റുകള്‍ രൂപീകരിക്കുക.

video
play-sharp-fill

വന്യജീവി സാന്നിധ്യമുള്ള മേഖലകളെക്കുറിച്ച് അറിവുള്ള ഗോത്രവര്‍ഗ വിഭാഗാംഗങ്ങള്‍, വനംവകുപ്പില്‍ നിന്ന് വിരമിച്ച വിദഗ്ധര്‍, പരിചയസമ്പന്നരായ തദ്ദേശവാസികള്‍, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഫോഴ്‌സ് സജ്ജമാക്കുക. സംസ്ഥാനത്തുടനീളം ഇവരെ വിന്യസിക്കാനാണ് തീരുമാനം.

കാട്ടാനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും നിരന്തരം നിരീക്ഷിക്കുക, ജനവാസ മേഖലകളില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുക, വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക, ആനകളെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുന്ന ആര്‍ആര്‍ടി സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയവയാണ് ഫോഴ്‌സിന്റെ പ്രധാന ചുമതലകള്‍. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറും പട്രോളിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group