
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ ഒരു ജീവൻ കൂടെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സിപിഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ ഇടപെട്ട് മാനന്തവാടി എംഎല്‍എ ഉഷ വിജയൻ.
വയനാട് കാട്ടിക്കുളം പുളിമൂട്‍കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ആർ ആർ ടി സംഘം ശ്രമിക്കുന്നതിനിടെ രാജു ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് എംഎല്‍എ അറിയിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ധനസഹായം അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. നടപടിക്രമങ്ങള്‍ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നല്‍കും.
ആശ്രിതർക്ക് സ്ഥിരനിയമനം നല്‍കുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യും. നടന്ന സംഭവം ദൗർഭാഗ്യകരമാണ്. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഫെൻസിംഗ് പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.
ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ യഥാസമയം സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ മുന്നില്‍ പ്രതിഷേധിച്ചു.






