Spread the love

മലപ്പുറം: പ്ലാന്റേഷൻ ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്.

video
play-sharp-fill

മലപ്പുറം കരുളായി വനത്തിനുള്ളിലാണ് സംഭവം.
മൂത്തേടം ബാലങ്കുളത്തെ വടക്കേത്തല സൈനബ(62)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ശങ്കരക്കോടിൽ പുതിയ പ്ലാന്റേഷൻ നിർമ്മാണം നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിലെ തേക്കിൻ തൈകൾ വെക്കുന്നതും കുഴിയെടുക്കുന്നതും ഉൾപ്പെടെയുള്ള ജോലികളാണ് സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ ചെയ്തിരുന്നത്.

ഇവിടേക്ക് രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു സൈനബ.

ചീനിക്കുന്ന് ഭാഗത്ത് നിന്ന് കാട്ടിൽ പ്രവേശിച്ച് ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ കാട്ടാന ഇവരുടെ മുന്നിലേക്ക് ചാടുകയായിരുന്നു.

കൂടെയുള്ളവരെല്ലാം പേടിച്ച് ചിതറിയോടി. ഇവരെ കണ്ടതോടെ കാട്ടാനയും ഓടി.

സൈനബ ഓടിയെത്തിയ ഭാഗത്തേക്ക് തന്നെയാണ് ആനയും ഓടിയെത്തിയത്.

ഇവിടെ വെച്ച് ആന സൈനബയെ തട്ടുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറഞ്ഞു. ഉടനെ സഹതൊഴിലാളികളും വനപാലകരും ചേർന്ന് എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും അവിടെ നിന്ന് കോഴിക്കേട്ടേക്കും മാറ്റി.