25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാന വീണു ; രക്ഷാപ്രവര്‍ത്തനവുമായി വനംവകുപ്പും പൊലീസും
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറയില്ല. കിണറ്റില്‍ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0