play-sharp-fill
കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷം ഒളിച്ചോടിയ യുവതി പിടിയില്‍

കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷം ഒളിച്ചോടിയ യുവതി പിടിയില്‍

സ്വന്തം ലേഖിക

മലയിന്‍കീഴ്: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍.

വിളവൂര്‍ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂര്‍ക്കല്‍ ഈഴക്കോട് മഞ്ജുഭവനില്‍ എം. മനോജ് (36) എന്നിവരാണ് മലയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ
ഏല്‍പ്പിച്ച ശേഷമാണ് ഇളയ കുഞ്ഞുമായി ലക്ഷ്മി കാമുകനോടൊപ്പം മുങ്ങിയത്.

മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അടുത്തിടെ ഇയാള്‍ വിവാഹമോചിതനായിരുന്നു.

ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞു.

തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കടന്നതിന് ലക്ഷ്മിക്കെതിരെയും പ്രേരണാകുറ്റത്തിന് കാമുകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.