സ്വര്‍ണവും പണവുമായി ഭാര്യ കാമുകനൊപ്പം പോയി; എല്ലാം തിരികെ വേണമെന്ന ആവശ്യവുമായി ഭർത്താവ്: ഡിജിപിക്ക് പരാതി നൽകി

സ്വര്‍ണവും പണവുമായി ഭാര്യ കാമുകനൊപ്പം പോയി; എല്ലാം തിരികെ വേണമെന്ന ആവശ്യവുമായി ഭർത്താവ്: ഡിജിപിക്ക് പരാതി നൽകി

തൃശൂര്‍: ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്.

തന്റെ പരാതിയില്‍ പൊലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാന്‍ വിസമതിക്കുന്നതായി ഭര്‍ത്താവായ മണികണ്ഠന്‍ വാ‍ര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

രോഗബാധിതനായ അമ്മാവനൊപ്പം ആശുപത്രിയില്‍ കൂട്ടിരിപ്പിലായ താന്‍ ദിവസങ്ങളോളം വീട്ടില്‍നിന്നു മാറി നില്‍ക്കേണ്ടി വരുകയും തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണ്മാനില്ല എന്നാണ് മണികണ്ഠന്‍ പറയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭാര്യ സുഹൃത്തിനൊപ്പം പോയതായി മനസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും കാമുകനും കൊണ്ടുപോയ ആഭരണങ്ങളും പണവും തിരികെ കിട്ടാനായി നെടുപുഴ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വഞ്ചന കുറ്റത്തിനു കേസെടുത്തില്ല.
തുടര്‍ന്നു ഡി ജി പിക്കു പരാതി നല്‍കിയതായി മണികണ്ഠന്‍ പറഞ്ഞു.

ആദ്യ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചാണ് 2012ല്‍ യുവതി മണികണ്ഠനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് കുട്ടികളില്ല. ഇപ്പോള്‍ ചങ്ങരംകുളം നന്നമുക്ക് പ്രദേശത്ത് താമസിക്കുന്ന സുഹൃത്തിന്റെ കൂടെയാണ് ഇവര്‍ കഴിയുന്നതെന്നും താന്‍ ജോലി ചെയ്ത് വാങ്ങിയ ആഭരണങ്ങളും, പണവും തിരികെ കിട്ടണമെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.