രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായി: പൊലീസുകാരന്റെ ഭാര്യയെയും രണ്ടു വയസുകാരി മകളെയും കാണായി; രാത്രിയിൽ യുവതിയും കുട്ടിയും വീടുവിട്ടിറങ്ങി; സംഭവം കോട്ടയം വൈക്കത്ത്

രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായി: പൊലീസുകാരന്റെ ഭാര്യയെയും രണ്ടു വയസുകാരി മകളെയും കാണായി; രാത്രിയിൽ യുവതിയും കുട്ടിയും വീടുവിട്ടിറങ്ങി; സംഭവം കോട്ടയം വൈക്കത്ത്

സ്വന്തം ലേഖകൻ

വൈക്കം: പൊലീസുകാരനായ ഭർത്താവിനോടു വഴക്കിട്ട് അർധരാത്രിയിൽ വീടുവിട്ടിറങ്ങിയ യുവതിയെയും രണ്ടുവയസുകാരിയായ കുട്ടിയെയും കാണാതായി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ തുണ്ടത്തിൽ ടി.ആർ. സതീശന്റെ മകൻ തൃപ്പൂണിത്തറ എ.ആർ. ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകൾ ദക്ഷ (രണ്ടു വയസ്) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ കാണാതായത്. വ്യാഴാഴ്ച രാത്രി അഭിജിത്തും ഭാര്യ ദീപയും തമ്മിൽ വഴക്കിട്ടിയിരുന്നു. രാത്രി പത്തിന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാമ്പിലേക്കു പോയി.

പുലർച്ചെ മൂന്നിന് അഭിജിത്തിന്റെ അച്ഛൻ സതീശൻ ഉറക്കമുണർന്നു നോക്കുമ്പോൾ ദീപയുടെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. ഉറങ്ങാതെയിരുന്ന ദീപയോടു കിടന്നുറങ്ങാൻ പറഞ്ഞശേഷം വീണ്ടും ഉറങ്ങിയെന്ന് അഭിജിത്തിന്റെ അച്ഛൻ പറഞ്ഞു. രാവിലെ ഉറക്കമുണർന്നു നോക്കിയപ്പോൾ മുൻവശത്തെ കതകു തുറന്നു കിടക്കുന്നതാണുകണ്ടത്. മുറിയിൽ ദീപയേയും കുഞ്ഞിനേയും കണ്ടില്ല. ഇതോടെ പോലീസിൽ അറിയിക്കുകയായിരുന്നു.
കൂടാതെ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പോലീസ് എത്തി സമീപത്തെ സി.സി ടി.വി ക്യാമറകൾ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. വൈകുന്നേരത്തോടെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽനിന്നും 25 മീറ്റർ ദൂരം ഓടി തലയോലപ്പറമ്പ്-വൈക്കം റോഡിലെത്തി ഡോഗ് സ്‌ക്വാഡ് നിന്നു. ഇവിടെനിന്നും ഇവർ ഏതെങ്കിലും വാഹനത്തിൽ കയറി പോയതാകാമെന്ന നിഗമനത്തിലാണു പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണാഭരണങ്ങളോ പണമോ എടുക്കാതെയാണു ദീപ പോയത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സി.ഐ. ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഇടവട്ടം രണ്ടു കണ്ടത്തിൽ ശിവദാസന്റെയും രമണിയുടെയും മൂന്നു പെൺമക്കളിൽ ഇളയ ഇരട്ടകളിൽ ഒരാളാണു ദീപ. പെട്ടന്നുണ്ടായ വിഷമത്തിൽ എവിടേക്കെങ്കിലും മാറിയതാകാമെന്ന വിശ്വാസത്തിലാണു ദീപയുടെ ബന്ധുക്കൾ.