play-sharp-fill
ഭാര്യയുടെ പരാതിയെ തുടര്‍ന്ന് വിളിപ്പിച്ചതിന് പൊലീസ് സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍റെ പരാക്രമം; ലാൻഫോണും കംമ്പ്യൂട്ടറും  തകർത്തു: പ്രതിയെ റിമാൻഡ് ചെയ്തു.

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് വിളിപ്പിച്ചതിന് പൊലീസ് സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍റെ പരാക്രമം; ലാൻഫോണും കംമ്പ്യൂട്ടറും തകർത്തു: പ്രതിയെ റിമാൻഡ് ചെയ്തു.

 

കോഴിക്കോട്: വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് വിളിപ്പിച്ചതിന് പൊലീസ് സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍റെ പരാക്രമംതാ മരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം ഉണ്ടായത്. കുടുംബ പ്രശ്‌നത്താല്‍ ആലപ്പിടമ്മല്‍ ഷാജി (53) എന്നയാളുടെ ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

 

 

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു പൊലീസ്. രാവിലെയോടെ സ്‌റ്റേഷനില്‍ എത്തിയ ഇയാള്‍ ബഹളമുണ്ടാക്കുകയും ലാൻഡ് ഫോണും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ളവ തകര്‍ത്തതായും എസ് ഐ ജിതേഷ് പറഞ്ഞു.

 

 

 

ഇയാളുടെ പരാക്രമത്തില്‍ പരുക്കേറ്റ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജു ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും തിരിഞ്ഞ പ്രതി എന്തിനാണ് തന്റെ ഫോട്ടോയെടുക്കുന്നതെന്ന് ആക്രോശിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുത്തു. തുടര്‍ന്ന് പൊലീസുകാര്‍ ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും പി ഡി പി പി 332, 294 (ബി), 341 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.