play-sharp-fill
ഭർത്താവിനെ കൊല്ലാൻ പഞ്ചായത്ത് മെമ്പറായ ഭാര്യയുടെ കൊട്ടേഷൻ; വണ്ടി ഇടിപ്പിച്ചോ, വിഷം നൽകിയോ കൊല്ലാൻ ആലോചന; ഒടുവിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഭർത്താവിൻ്റെ ബൈക്കിൽ വെച്ച് ജയിലിലടക്കാൻ ശ്രമം; കൊട്ടേഷൻകാരും ഭാര്യയും പൊലീസ് പിടിയിൽ; കൊട്ടേഷന് നേതൃത്വം നൽകിയ പഞ്ചായത്ത് മെമ്പറുടെ കാമുകൻ വിദേശത്തേക്ക് കടന്നു;  കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ നോക്കിയ കാമുകിയെ പൊളിച്ചടുക്കി കട്ടപ്പന ഡിവൈഎസ്പിയും സംഘവും

ഭർത്താവിനെ കൊല്ലാൻ പഞ്ചായത്ത് മെമ്പറായ ഭാര്യയുടെ കൊട്ടേഷൻ; വണ്ടി ഇടിപ്പിച്ചോ, വിഷം നൽകിയോ കൊല്ലാൻ ആലോചന; ഒടുവിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഭർത്താവിൻ്റെ ബൈക്കിൽ വെച്ച് ജയിലിലടക്കാൻ ശ്രമം; കൊട്ടേഷൻകാരും ഭാര്യയും പൊലീസ് പിടിയിൽ; കൊട്ടേഷന് നേതൃത്വം നൽകിയ പഞ്ചായത്ത് മെമ്പറുടെ കാമുകൻ വിദേശത്തേക്ക് കടന്നു; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ നോക്കിയ കാമുകിയെ പൊളിച്ചടുക്കി കട്ടപ്പന ഡിവൈഎസ്പിയും സംഘവും

സ്വന്തം ലേഖകൻ

കട്ടപ്പന: ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ പഞ്ചായത്ത് മെമ്പറായ ഭാര്യയും കൊട്ടേഷൻ സംഘവും പൊലീസ് പിടിയിൽ.

വണ്ടൻമേട് പഞ്ചായത്ത് എൽഡിഎഫ് സ്വതന്ത്ര മെമ്പറായ സൗമ്യ എബ്രഹാമാണ് ഭർത്താവിനെ കൊല്ലാനായി ക്വോട്ടേഷൻ നൽകിയത്. സൗദിയിൽ ജോലി ചെയ്യുന്ന കാമുകൻ വിനോദിനൊപ്പം ചേർന്നാണ് ക്വാട്ടേഷൻ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം വണ്ടിയിടിപ്പിച്ച് കൊല്ലാനായിരുന്നു ശ്രമം. ഇതിനായി എറണാകുളത്തുള്ള കൊട്ടേഷൻകാരെ ചുമതലപ്പെടുത്തി. എന്നാൽ പിടിക്കപ്പെടുമോ എന്ന ഭയത്താൽ പിന്നീട് വിഷം നൽകി കൊല്ലാൻ ആലോചിച്ചു.

അതും ഒഴിവാക്കിയ ശേഷമാണ് മാരക മയക്കുമരുന്നായ എംഡിഎംഎ ഭർത്താവിൻ്റെ ബൈക്കിൽ വെച്ച് പൊലീസിന് കൊണ്ട് പിടിപ്പിച്ചു ജയിലിലടക്കാൻ തീരുമാനിച്ചത്.

ഇതെല്ലാം സൗമ്യ എബ്രഹാം ചെയ്തത് കാമുകനുമൊത്തുള്ള സുഖജീവിതത്തിന് വേണ്ടിയായിരുന്നു. മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചതായും ബൈക്കിൽ വെച്ചതായും കണ്ടെത്തി പൊലീസ് പിടികൂടി ജയിലിലടച്ചാൽ അതു വഴി ഡിവോഴ്സ് വാങ്ങി വിനോദിനൊപ്പം ജീവിക്കാമെന്നുമായിരുന്നു സൗമ്യയുടെ കണക്കുകൂട്ടൽ. ഇതനുസരിച്ച് എംഡിഎംഎ ബൈക്കിൽ വെച്ചശേഷം പൊലീസിലും എക്സൈസിലും വിളിച്ചു പറയുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ ഭർത്താവിൻ്റെ ബൈക്കിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ മദ്യപാനിയോ, ക്രിമിനൽ സ്വാഭാവമോ ഉള്ള ആളല്ല ഭർത്താവെന്ന് മനസിലാക്കിയ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ ഇതിന് പിന്നിലെ കള്ളക്കളി കണ്ടെത്താൻ ശ്രമിക്കുകയും ഭാര്യ തന്നെ വിദഗ്ധമായി കൊട്ടേഷൻ നൽകി യുവാവിനെ കുടുക്കിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

കൊട്ടേഷൻ നൽകിയതിന് ശേഷം കാമുകൻ വിനോദ് സൗദി അറേബ്യയിലേക്ക്. മടങ്ങി . പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യ ഭർത്താവിനെ കൊല്ലാനും കാമുകനൊപ്പം താമസിക്കാനുമായി ക്വാട്ടേഷൻ നൽകിയതാണെന്ന് മനസ്സിലാക്കിയത്. സൗമ്യ എബ്രഹാമിനെയും ക്വാട്ടേഷൻകാരായ എറണാകുളം സ്വദേശികളായ ഷാനവാനും ഷെഫിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, വണ്ടൻമേട് എസ് എച്ച് ഒ നവാസ് എന്നിവരുടെ നേത്യത്വത്തിലാണ് സൗമ്യയേയും കൂട്ടാളികളേയും കസ്റ്റഡിയിലെടുത്തത്