വൈഫ് എക്സ്ചേഞ്ച് മേളയിൽ നടന്നിരുന്നത് ലൈംഗീക വൈകൃതം തന്നെ; ഒന്നിലേറെ പുരുഷന്‍മാരുമായി ബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് ഭർത്താക്കന്മാർ;  ഭാര്യമാരെ സംഘത്തിന് കൈമാറിയിരുന്നത് ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും; കെണിയിൽ വീണ പലരും ആത്മഹത്യ ഭീഷണിയിൽ;   പ്രമുഖരായ വനിതകള്‍ അടക്കം കെണിയില്‍ വീണതോടെ അന്വേഷണവും വെല്ലുവിളിയാകുന്നു

വൈഫ് എക്സ്ചേഞ്ച് മേളയിൽ നടന്നിരുന്നത് ലൈംഗീക വൈകൃതം തന്നെ; ഒന്നിലേറെ പുരുഷന്‍മാരുമായി ബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് ഭർത്താക്കന്മാർ; ഭാര്യമാരെ സംഘത്തിന് കൈമാറിയിരുന്നത് ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും; കെണിയിൽ വീണ പലരും ആത്മഹത്യ ഭീഷണിയിൽ; പ്രമുഖരായ വനിതകള്‍ അടക്കം കെണിയില്‍ വീണതോടെ അന്വേഷണവും വെല്ലുവിളിയാകുന്നു

സ്വന്തം ലേഖിക

കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന സംഭവം പുറത്തുവന്നത് ഞ്ഞെട്ടലോടെയാണ് കേരളം കേട്ടത്.

കോട്ടയം സ്വദേശിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിയുന്നത്. കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികൾ പിടിയിലാകുന്നത്. പിടിയിലായ 10 പേരുള്‍പ്പെടെ നൂറിലേറെ പേര്‍ നേതൃത്വം നല്‍കിയ ഏഴു സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

90 ശതമാനം സ്ത്രീകളും ഇത്തരം ബന്ധങ്ങളില്‍ താല്‍പര്യമില്ലാതെയാണ് വന്നു പെട്ടത്. അതുകൊണ്ടുതന്നെ വലിയ സൂക്ഷമത അന്വേഷണത്തില്‍ വേണമെന്നത് വലിയ പ്രതിസന്ധി തന്നെയാണ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്.

ഭാര്യമാരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമൊക്കെയാണ് ആദ്യം പലരും കപ്പിള്‍ സ്വാപ്പിങില്‍ പങ്കെടുപ്പിച്ചത്. പിന്നീട് ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞു ഭീഷണിയായി. ഒരു സ്ത്രീയെ ഒന്നിലധികം പുരുഷന്‍മാരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നു.

ഒരു പുരുഷനുമായി മൂന്നു സ്ത്രീകള്‍വരെ ബന്ധപ്പെടുന്ന രീതിയുമുള്‍പ്പെടെ പലപ്പോഴും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കും സ്ത്രീകള്‍ വഴങ്ങേണ്ടി വന്നു. ഇതൊക്കെ ചിത്രീകരിച്ചെന്നും പുറത്തുകാണിക്കുമെന്നൊക്കെ പറഞ്ഞാണ് ഭാര്യമാരെ പലരും ഇത്തരം ഇടപാടുകള്‍ക്ക് കൊണ്ടുവന്നിരുന്നത്.

കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ ദമ്പതികള്‍ വരെ ഈ സംഘത്തില്‍ അംഗങ്ങളാണ്. യുവതികളെ പലപ്പോഴും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സാമ്പത്തിക പിന്നോക്കാവസ്ഥ മുതലെടുത്തുമാണ് സംഘത്തില്‍ കൊണ്ടുവരുന്നത്. യുവതികളുടെ ഭര്‍ത്താക്കന്‍മാരെ ആദ്യം സ്വാധീനിച്ചാണ് ഇത്തരം ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം പേരാണ് ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമായി ഉള്ളത്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുണ്ട് എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഇതിനായുള്ളത്.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ടെലഗ്രാമിലും ഗ്രൂപ്പുകളുണ്ട്. സ്വകാര്യത കൂടുതലുള്ളതു കൊണ്ട് ടെലഗ്രാമിലാണ് ഇവ സജീവം. മീറ്റ് കപിള്‍സ് കേരള എന്ന ടെലഗ്രാം ഗൂപ്പിലെ അംഗങ്ങളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍.

ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മധ്യകേരളത്തിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കപ്പിള്‍ സ്വാപ്പിങ് പാര്‍ട്ടി നടത്തിയിരുന്നു. ഇതില്‍ 15 കപ്പിള്‍ പങ്കെടുത്തിരുന്നു. ഇതിനായി ആളെ കൂട്ടിയത് സോഷ്യല്‍മീഡിയാ വഴിയായിരുന്നു.

ഭാര്യമാരുമായി സംഘത്തില്‍ വരാത്ത യുവാക്കളെ വിശേഷിപ്പിക്കുന്നത് സ്റ്റഡ് എന്നാണ്. ഇവര്‍ക്ക് ഒരു സ്ത്രീയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ 14000 രൂപയാണ് നല്‍കേണ്ടത്. ഭാര്യയുമായി എത്തുന്ന പങ്കാളിയെ തുക ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ ദിവസവും ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നിരുന്നത്. പണം കിട്ടിതുടങ്ങിയതോടെ പല പുരുഷന്‍മാരും പങ്കാളികളെ കൈമാറിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പരിചയപ്പെട്ടുകഴിഞ്ഞാല്‍ നേരിട്ട് ഇടപാട് ഉറപ്പിക്കുന്നതാണ് സംഘത്തിന്റെ രീതി. ഒന്നിലേറെ തവണ നേരില്‍ക്കണ്ട് സംസാരിച്ച ശേഷമാണ് ഒത്തുചേരല്‍. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാല്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് സംഘം കൂടുതലായും പ്രവര്‍ത്തിക്കുന്നത്.

പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് വിപുലമായ അന്വേഷണം നടത്തി വരികയാണ്. പല ഗ്രൂപ്പുകളിലും ഇയാള്‍ അംഗമാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ഫേസ്ബുക്കില്‍ ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് വിവരം.

സ്വന്തം ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം വേഴ്ചകള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീകളില്‍ പലരും ആത്മഹത്യാ പ്രവണതയുള്ളവരാണ്. കേസ് അന്വേഷണം ഊര്‍ജിതമായാല്‍ ഈ കെണിയില്‍ വീണ പലരും വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയത്തിലാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റത്തെ സൂക്ഷമതയോടെ മാത്രമേ അന്വേഷണം നടത്താനാകൂ.