ഇനി വേറൊരാള്‍ക്കും നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല ; പുതിയ സെക്യൂരിറ്റി ഫീച്ചർ  അവതരിപ്പിച്ച്  വാട്സ്‌ആപ്പ്

ഇനി വേറൊരാള്‍ക്കും നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല ; പുതിയ സെക്യൂരിറ്റി ഫീച്ചർ  അവതരിപ്പിച്ച്  വാട്സ്‌ആപ്പ്

സ്വന്തം ലേഖകൻ 

ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് വാട്സ്‌ആപ്പ്  എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഇതിനാണ് മെറ്റ എൻഡ്-ടു- എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് ഫീച്ചർ ഉപയോഗിക്കുന്നതും. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പിലുണ്ട്. പാസ്കീ, ചാറ്റ് ലോക്ക് പോലുള്ള സുരക്ഷാ ക്രമീകരണങ്ങളും വാട്സ്‌ആപ്പിലുണ്ട്.

എന്നാല്‍ അഡീഷണല്‍ സെക്യൂരിറ്റിയായി ഒരു പൂട്ട് കൂടി കൊണ്ടുവരാനിരിക്കുകയാണ് മെറ്റ. ഏറ്റവും ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്‌ആപ്പ്. ഇനി മുതല്‍ ഉപയോക്താക്കളുടെ അക്കൌണ്ടിന് പരിപൂർണ സുരക്ഷ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുള്ളവരില്‍ നിന്ന് നിങ്ങളുടെ Profile Photo അഥവാ DP സംരക്ഷിക്കുന്നതിനുള്ള ഫീച്ചറാണിത്. അതായത് വേറൊരാള്‍ക്ക് നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല.

ഇതിലൂടെ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ സ്‌ക്രീൻഷോട്ടുകള്‍ എടുക്കാൻ കഴിയില്ല. WABetaInfo-യുടെ റിപ്പോർട്ടിലാണ് ഈ പുതിയ അപ്ഡേറ്റിനെ കുറിച്ച്‌ വിവരിക്കുന്നത്. ആവശ്യമില്ലാത്ത കോണ്ടാക്റ്റുകളില്‍ നിന്ന് പ്രൊഫൈല്‍ ഫോട്ടോ ഹൈഡ് ചെയ്യാൻ നിലവില്‍ സൌകര്യമുണ്ട്. എന്നാല്‍ പ്രൊഫൈല്‍ ഫോട്ടോ ദുരുപയോഗം ചെയ്യാതിരിക്കാനുള്ളതാണ് പുതിയ ഫീച്ചർ.

ഈ പ്രൈവസി സെക്യൂരിറ്റി ഫീച്ചറിനായി ഇപ്പോള്‍ വാട്സ്‌ആപ്പ് പ്രവർത്തിക്കുകയാണ്. നിലവില്‍ ഈ സൌകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയില്ല. സമീപഭാവിയില്‍ തന്നെ ഇത് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവില്‍ ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് സ്ക്രീൻഷോട്ട് ബ്ലോക്ക് ഫീച്ചർ ലഭിക്കുന്നത്.

പേഴ്സണല്‍ ഫോട്ടോകള്‍ അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് ഇത് തടയുന്നു. ഇങ്ങനെ നിങ്ങളുടെ ഡിപി കൂടുതല്‍ സുരക്ഷിതമാകും. ഇന്ന് ഡീപ്ഫേക്കുകളും AI ജനറേറ്റ് ഇമേജുകളും വ്യാപകമാവുന്ന സാഹചര്യമാണുള്ളത്. ഇവയില്‍ നിന്നും സൈബർ സുരക്ഷിതത്വം നല്‍കുക എന്നതിനാണ് മെറ്റയും ശ്രമിക്കുന്നത്. പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാതിരിക്കാനുള്ള ഫീച്ചർ ഇതിനകം ഫേസ്ബുക്കില്‍ ലഭ്യമാണ്.

സ്ക്രീൻഷോട്ട് ഫീച്ചറില്‍ നിയന്ത്രണം കൊണ്ടുവന്നാലും നിങ്ങളുടെ ഡിപി ദുരുപയോഗം ചെയ്യപ്പെട്ടേക്കും. കാരണം മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച്‌ പ്രൊഫൈല്‍ ഫോട്ടോ ക്ലിക്ക് ചെയ്യാം. അതിനാല്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വ്യക്തികളില്‍ നിന്ന് പ്രൊഫൈല്‍ ഫോട്ടോ ഹൈഡ് ചെയ്യുക.

വാട്സ്‌ആപ്പ് ചാറ്റ് ലോക്ക് എന്നൊരു പുതിയ ഫീച്ചർ കൊണ്ടുവന്നിരുന്നു. ഇത് വളരെ ജനപ്രിയമായ ഒരു ഫീച്ചറായിരുന്നു. ലാപ്‌ടോപ്പില്‍ നിന്നോ മറ്റോ വാട്സ്‌ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്ബോള്‍ ചാറ്റുകള്‍ അതില്‍ ദൃശ്യമാകും. ഇതിന് രഹസ്യ സ്വഭാവം നല്‍കുന്ന ഫീച്ചറാണ് ചാറ്റ് ലോക്ക്. നിങ്ങള്‍ സെറ്റ് ചെയ്യുന്ന പിൻ നമ്ബർ ഉപയോഗിച്ച്‌ മാത്രമാണ് ഈ ചാറ്റുകള്‍ അണ്‍ലോക്ക് ചെയ്യാനാകുന്നത്.