Spread the love

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു.

video
play-sharp-fill

ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയില്‍ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്. 900 എംഎല്ലിന്‍റെ പാക്കറ്റിന് 338 രൂപയില്‍ നിന്ന് 299 രൂപയും 500 എംഎല്ലിന്‍റെ പാക്കറ്റിന് 189 രൂപയില്‍ നിന്ന് 167 രൂപയായും കുറച്ചിട്ടുണ്ട്.

സർക്കാർ ഉല്‍പ്പന്നമായ കേരഫെഡ് കേര വെളിച്ചെണ്ണ വിപണിയില്‍ വൻ തോതില്‍ വില്‍പന നടത്തി വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാധ്യത ഉപയോഗപ്പെടുത്തി ‘കേര’ എന്ന പേരിനോട് സാദൃശ്യമുള്ള വ്യാജ ബ്രാൻഡുകള്‍ വിപണിയില്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം ബ്രാൻഡുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കേര വെളിച്ചെണ്ണ വാങ്ങുമ്പോള്‍ കേരഫെഡിന്‍റെ ബ്രാൻഡ് ചിഹ്നം ഉറപ്പാക്കണമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.