Spread the love

കൊച്ചി: കോതമംഗലം പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു.

video
play-sharp-fill

ഐ ടി ആക്‌ട് പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അര്‍ജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റു ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി ഇന്ന് കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്.

റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പൊലീസിന്‍റെ പിടിയിലായത്.