play-sharp-fill
ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 900 കോടി അനുവദിച്ചു ; അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ ; ഇനി നൽകാനുള്ളത് അഞ്ച് മാസത്തെ കുടിശ്ശിക

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 900 കോടി അനുവദിച്ചു ; അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ ; ഇനി നൽകാനുള്ളത് അഞ്ച് മാസത്തെ കുടിശ്ശിക

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം വ്യാഴാഴ്‌ച തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ജൂൺ മാസത്തെ പെൻഷനാണ് അനുവദിച്ചത്. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക.

ഇതിനായി 900 കോടി അനുവദിച്ചു. അഞ്ച് മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്.പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്നു.