video
play-sharp-fill
വിവാഹം ക്ഷണിക്കാനിറങ്ങിയ കാറിനു തീപിടിച്ച്‌ പ്രതിശ്രുതവരന് ദാരുണാന്ത്യം

വിവാഹം ക്ഷണിക്കാനിറങ്ങിയ കാറിനു തീപിടിച്ച്‌ പ്രതിശ്രുതവരന് ദാരുണാന്ത്യം

ഡല്‍ഹി: വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുതവരന്‍ കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റർ നോയ്ഡയിലെ നവാദ സ്വദേശിയായ അനിലാണ് മരിച്ചത്.

ഗാസിപൂരിലെ ബാബ ബാങ്ക്വെറ്റ് ഹാളിനു സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

 

അപകടത്തില്‍ കാർ പൂർണമായും കത്തിനശിച്ചു. ഫ്രെബുവരി 14നായിരുന്നു അനിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ബന്ധുക്കളെ വിവാഹം ക്ഷണിക്കാനായി ശനിയാഴ്ച ഉച്ചയോടെയായിരുന്നു അനില്‍ യാത്ര തിരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 ഏറെ വൈകിയിട്ടും തിരിച്ചെത്താഞ്ഞതിനെത്തുടർന്ന് ബന്ധുക്കള്‍ വിളിച്ചുനോക്കിയെങ്കിലും അനിലിന്റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസ് വിളിച്ച്‌ അപകടവിവരം അറിയിക്കുകയായിരുന്നുവെന്ന് അനിലിന്റെ സഹോദരൻ സുമിത് പറഞ്ഞു.

 

തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.