play-sharp-fill
അശ്ലീല ഉള്ളടക്കം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; 880ഓളം വെബ്‌സൈറ്റുകള്‍ക്ക് പൂട്ട് വീണു; സൈബര്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ

അശ്ലീല ഉള്ളടക്കം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; 880ഓളം വെബ്‌സൈറ്റുകള്‍ക്ക് പൂട്ട് വീണു; സൈബര്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തെ സൈബര്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. മോശം ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകള്‍ക്കെതിരെയുള്ള നടപടിയാണ് കടുപ്പിച്ചിരിക്കുന്നത്.

അശ്ലീല ഉള്ളടക്കങ്ങളുള്ളതും തട്ടിപ്പിനുപയോഗിക്കുന്നതുമായ സൈറ്റുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള 880ഓളം വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ സൈറ്റുകളില്‍ 435 എണ്ണം അശ്ലീല വെബ്‌സൈറ്റുകളാണെന്നും അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്ലീല ഉള്ളടക്കമുള്ളവയ്ക്ക് പുറമേ വിവിധ തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന വെബ്‌സൈറ്റുകളും വിലക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നേരത്തെ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടാതെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, യുഎഇക്കും പൊതുക്രമത്തിനും എതിരായ കുറ്റകൃത്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം തടയാനുള്ള നിര്‍ദേശം സേവന ദാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവ. റെഗുലേറ്ററി അതോറിറ്റി, ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് എന്നിവയും വ്യക്തമാക്കി.