play-sharp-fill
സംസ്ഥാനത്ത് മഴ തുടരും  : ശക്തി കുറഞ്ഞേക്കും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരും : ശക്തി കുറഞ്ഞേക്കും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ മഴതുടരുമെന്ന് കാലാവസ്ഥാവകുപ്പ്. എന്നാല്‍ ശക്തികുറഞ്ഞേക്കാം. കഴിഞ്ഞദിവസങ്ങളില്‍ പെയ്തപോലെ തീവ്രമഴയ്ക്ക് സാധ്യതകുറവാണ്.

7 ജില്ലകളിലാണ്  യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്,കണ്ണൂര്, കാസർഗോഡ് ജില്ലകളിലാണ്  ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചക്രവാതച്ചുഴലിയായി ദുർബലപ്പെട്ടു. ഇതിപ്പോള്‍ തെക്കൻകേരളത്തിന് മുകളിലാണ്. ഇതിന്റെ സ്വാധീനമാണ് മഴതുടരാൻ കാരണം.

വെള്ളിയാഴ്ച ഏററവുംകൂടുതല്‍ മഴപെയ്തത് എറണാകുളത്താണ്. ഇവിടെ കളമശ്ശേരിയില്‍ 15 സെന്റീമീറ്റർ പെയ്തു. എറണാകുളം സൗത്തിലും ആലുവയിലും 13 സെന്റീമീറ്റർ വീതവും നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 12 സെന്റീമീറ്ററും പെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group