play-sharp-fill
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യത;  കോട്ടയം, ഇടുക്കി ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യത; കോട്ടയം, ഇടുക്കി ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്.

തെക്കൻ കേരളത്തിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തമായി. ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം.

അടുത്ത മണിക്കൂറിൽ ഇടവിട്ടുള്ള മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. എന്നാൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് അലർട്ടുകളൊന്നും നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി സമയത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

കഴിഞ്ഞ മണിക്കൂറുകളിൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്തിരുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ പല സ്ഥലങ്ങളിലും ശക്തമായ ഇടിയോടു കൂടിയുള്ള മഴയായിരുന്നു. നിലവിൽ ജില്ലയിൽ മഴയ്ക്ക് ശമനം ഉണ്ട്. രാത്രി സമയത്ത് മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് പ്രവചനം

മലയോര മേഖലകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് നിർദേദേശം നൽകിയിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളിൽ പ്രത്യേകിച്ച് ശ്രദ്ധ വേണം. നദിക്കരയിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ല.