play-sharp-fill
സൂര്യാഘാത മുന്‍കരുതല്‍; സംസ്ഥാനത്തു പകല്‍ താപനില  ഉയരുന്നതിനാൽ ജോലി സമയം പുനഃക്രമീകരിച്ചു; 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം

സൂര്യാഘാത മുന്‍കരുതല്‍; സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നതിനാൽ ജോലി സമയം പുനഃക്രമീകരിച്ചു; 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം

സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു.

ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.

ഇതുപ്രകാരം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായിരിക്കും.

രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.