സ്കൂട്ടറിൽ കഞ്ചാവ് കടത്ത്; വയനാട്ടിൽ യുവതിയും യുവാവും പിടിയിൽ.

സ്കൂട്ടറിൽ കഞ്ചാവ് കടത്ത്; വയനാട്ടിൽ യുവതിയും യുവാവും പിടിയിൽ.

സ്വന്തം ലേഖിക

 വയനാട്:വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനെ യുവതിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു.

 

മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്ബന്‍ വീട്ടില്‍ ഹസീബ് (23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്ബില്‍ സോഫിയ (32) എന്നിവരെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിടെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അര കിലോ കഞ്ചാവും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും   എക്സൈസ്  ഉദ്യോഗസ്ഥർ  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിത എക്‌സൈസ് ഓഫീസര്‍ ഷൈനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, ഷിനോജ്, അര്‍ജുന്‍, എം.ജി. രാജേഷ്, ഡ്രൈവര്‍ രമേശ് എന്നിവർ ചേർന്ന്   നടത്തിയ പരിശോധനയില്‍ ഇരുവരും പിടിയിലായി.