വയനാട് നടുവയലിൽ പുലിയെ അവശനിലയിൽ കണ്ടെത്തി; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
സ്വന്തം ലേഖിക.
വയനാട്: നടവയലില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിയെ വലയിട്ട് പിടികൂടി. അസുഖം ബാധിച്ച പുലിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
എട്ട് വയസുളള പുലിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നടവയലില്‍ സൗത്ത് ഡിഫഒ അടക്കമുളള ഉദ്യോഗസ്ഥര്‍സ്ഥലത്തെത്തി അന്വേഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് നീര്‍വാരം അമ്മാനിയില്‍ വച്ച് നാട്ടുകാര്‍ പുലിയെ കണ്ടത്.പുലിയെ ആദ്യം കണ്ടത് സമീപത്ത് താമസിക്കുന്ന കുട്ടിയാണ്. പുലി പുലി കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും കുട്ടി ഓടി രക്ഷപ്പെടുകയും ആയിരുന്നു. രക്ഷപ്പെട്ട കുട്ടി നാട്ടുകാരെ വിവരം അറിയിച്ചു.
അവശനിലയിലായ പുലി തോട്ടില്‍ നിന്നും വെള്ളംകുടിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നാലെ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പുലിയെ സുരക്ഷിതമായി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.സ്ഥിരമായി വന്യമൃഗ ശല്യം ഉള്ള ഒരു പ്രദേശം കൂടിയാണിത്.