play-sharp-fill
പ്രളയത്തിലുഴറുന്ന വയനാടിന് രാഹുലിന്റെ കയ്യയച്ച് സഹായം: അൻപതിനായിരം കിലോ അരിയും ചോദിച്ചതെല്ലാം നൽകി രാഹുൽ യഥാർത്ഥ ജനപ്രതിനിധിയായി; രാഹുലിന്റെ സഹായ വണ്ടി അധികം വൈകാതെ വയനാട്ടിൽ എത്തും

പ്രളയത്തിലുഴറുന്ന വയനാടിന് രാഹുലിന്റെ കയ്യയച്ച് സഹായം: അൻപതിനായിരം കിലോ അരിയും ചോദിച്ചതെല്ലാം നൽകി രാഹുൽ യഥാർത്ഥ ജനപ്രതിനിധിയായി; രാഹുലിന്റെ സഹായ വണ്ടി അധികം വൈകാതെ വയനാട്ടിൽ എത്തും

സ്വന്തം ലേഖകൻ

വയനാട്: പ്രളയം തകർത്ത നാടിന് ഹൃദയത്തിൽ തൊട്ട അഭിവാദ്യവും സ്‌നേഹവും സാന്ത്വനവും അർപ്പിച്ച് രാഹുൽ ഗാന്ധിയുടെ സഹായ പ്രവാഹം. രാഹുലിന്റെ സാ്ന്ത്വനവും സഹായവും എത്തിയതോടെ വയനാടിന് അക്ഷരാർത്ഥത്തിൽ ആശ്വാസവുമായി. ദുരിതത്തിൽപ്പെട്ടവർക്കു വേണ്ടി അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ് രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം വയനാട്ടിലെത്തിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പുതപ്പ്, പായ തുടങ്ങിയ അവശ്യവസ്തുക്കൾ രാഹുൽ തന്നെ നേരിട്ട് നിയന്ത്രിച്ച് എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി 50,000 കിലോ അരിയും ഭക്ഷ്യസാധനങ്ങളും രാഹുലിന്റെ ഓഫിസ് മുഖേന വയനാട്ടിൽ എത്തിയത്.


പതിനായിരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ ക്ലീനിങ് സാധനങ്ങൾ വയനാട്ടിലെത്തുമെന്ന് നേതാക്കൾ അറിയിച്ചു. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ബാത്ത്റൂം, ഫ്ലോർ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈ മാസം അവസാനം രാഹുൽ ഗാന്ധി വീണ്ടും മണ്ഡലം സന്ദർശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി വയനാടിനെ സഹായിക്കണമെന്നഭ്യർത്ഥിച്ച് ട്വിറ്ററിൽ കുറിപ്പ് ഇട്ടിരുന്നു. ശേഷം ആവശ്യമായ സഹായങ്ങൾ ചെയ്യാൻ തന്റെ ഓഫിസിന് നിർദേശവും നൽകി. ഇതിന് പിന്നാലെയാണ് സഹായം എത്തിത്തുടങ്ങിയത്.

വയനാട്, മലപ്പുറം ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദർശനമാണ് രാഹുൽ നടത്തിയത്. ആദ്യദിവസം ഉരുൾപൊട്ടലിൽ വൻനാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചിൽ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്.