play-sharp-fill
ജീവന്റെ തുടിപ്പുതേടി: തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് സിഗ്നൽ ലഭിച്ചു

ജീവന്റെ തുടിപ്പുതേടി: തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് സിഗ്നൽ ലഭിച്ചു

വയനാട്: മുണ്ടക്കൈയേയും ചൂരൽമലയേയും തുടച്ചുനീക്കിയ മലവെള്ളപ്പാച്ചിലെത്തിയിട്ട് നാലാംദിനം പിന്നിടുമ്പോഴും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവർത്തകർ.

 

മണ്ണിനടിയിൽ ഏതെങ്കിലും തരത്തിൽ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണർത്തുന്ന സിഗ്നൽ ലഭിച്ചത്. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്.

 

ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടത്തിന്‍റെ ഉള്ളില്‍ നിന്ന് ജീവന്‍റെ തുടിപ്പ് ഉള്ളതിന്‍റെ സിഗ്നല്‍ ആണ് ലഭിച്ചതെന്നും ഇതിനാലാണ് നിര്‍ണായക പരിശോധനയെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇത് മനുഷ്യജീവൻ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ രക്ഷാപ്രവർത്തകർ മണ്ണുകുഴിച്ചുകൊണ്ടിരിക്കുകയാണ്. സിഗ്നൽ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കെട്ടിടത്തിന് സമീപത്തു നിന്നാണ് സിഗ്നൽ കിട്ടിയത്. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയുടെ റഡാറിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. കോൺക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിക്കുന്നത്. സിഗ്നൽ സംവിധാനത്തെ ബാധിക്കുമെന്നുള്ളതുകൊണ്ട് മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചുകൊണ്ടാണ് ഇവിടെ പരിശോധന നടത്തുന്നത്.

 

ഇനിയും 206പേരെയാണ് കണ്ടെത്താനുള്ളത്. 339 പേരാണ് വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍ മരിച്ചത്. ആറു സോണുകളായി തിരിച്ചാണ് നാലാം ദിവസത്തെ തെരച്ചില്‍ നടക്കുന്നത്.