play-sharp-fill
മുണ്ടക്കൈ പ്രകൃതി ദുരന്തം: ‘സ്വന്തം കുഞ്ഞിനൊപ്പം ഒരു കുഞ്ഞിനെ കൂടി അവധി തീരും വരെ നോക്കാമെന്ന്’ പോലീസ് ഉദ്യോഗസ്ഥ

മുണ്ടക്കൈ പ്രകൃതി ദുരന്തം: ‘സ്വന്തം കുഞ്ഞിനൊപ്പം ഒരു കുഞ്ഞിനെ കൂടി അവധി തീരും വരെ നോക്കാമെന്ന്’ പോലീസ് ഉദ്യോഗസ്ഥ

 

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പല തരത്തില്‍ ചേർത്തു പിടിക്കുകയാണ് കേരളം. കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ രശ്മിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

 

ആറ് മാസത്തില്‍ താഴെ പ്രായമുള്ള അമ്മയില്ലാത്ത കുഞ്ഞിനെ വയനാട്ടില്‍ നിന്ന് കിട്ടിയാല്‍ തന്‍റെ ലീവ് തീരും വരെ ആ കുഞ്ഞിനെ നോക്കാം എന്നാണ് രശ്മി പറയുന്നത്. നിലവില്‍ പ്രസവാവധിയിലാണ് രശ്മി.

 

“പ്രളയത്തില്‍ അകപ്പെട്ടുപോയി ഒറ്റദിവസം കൊണ്ട് അനാഥരായി പോയ ആള്‍ക്കാരെ കുറിച്ച്‌ ആലോചിച്ചപ്പോള്‍ എന്റെ കുഞ്ഞിന്റെ പ്രായത്തില്‍ അവിടെയുള്ള കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യും എന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത്. എന്റെ കുഞ്ഞിന്റെ കൂടെ അവനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം. ഒരു കുറവും വരുത്താതെ തന്നെ”- എന്നാണ് രശ്മി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group