വയനാട്ടിലെ സീറ്റിനായി ലീഗിന്റെ ശ്രമം; രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ആവശ്യപ്പെടും; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നാളെ മുതല്‍

വയനാട്ടിലെ സീറ്റിനായി ലീഗിന്റെ ശ്രമം; രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ആവശ്യപ്പെടും; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നാളെ മുതല്‍

മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകള്‍ നേരത്തെ തുടങ്ങുകയാണ് യുഡിഎഫില്‍.

ലീഗിന്റെ മൂന്നാം സീറ്റാണ് ആദ്യ കടമ്ബ.
ലീഗിന്റെ കണ്ണ് കണ്ണൂരിലേക്കല്ല മറിച്ച്‌ വയനാട് സീറ്റാണ് നോട്ടം. മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും.

എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോണ്‍ഗ്രസാണ് രണ്ടാം കടമ്ബ. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് നല്‍കും.

പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസി‍‍‍ഡന്‍റിന്‍റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 നാണ് ലീഗുമായുള്ള ചര്‍ച്ച. 30 ന് ആര്‍എസ്പി.

കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്‌എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ചയുണ്ട്. സീറ്റല്ല, പകരം ജില്ലകളില്‍ മുന്നണിക്കുള്ളിലെ പദവികള്‍ സംബന്ധിച്ചുള്ള പരാതികള്‍ക്ക് പരിഹാരം കാണലാണ് പ്രധാനം.