play-sharp-fill
അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെ.

അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെ.

അട്ടമല : ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെ ജോലിക്കായി അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെ.

ഏഴു കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച് 8 മണിക്കൂർ കൊണ്ടാണ് ഉദ്യോഗസ്ഥസംഘം ദുർഘടമായ രക്ഷാദൗത്യം പൂർത്തിയാക്കിയത്.

കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കല്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽ കുമാർ, കല്പറ്റ ആർആർടി അംഗം അനൂപ് തോമസ് എന്നിവരായിരുന്നു ദൗത്യസംഘത്തിലുണ്ടായിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group