വയനാട്ടില്‍ നിന്നും പിടികൂടിയ ഭക്ഷ്യകിറ്റിലുളളത് വെറ്റിലയും മുറുക്കും പുകയിലയും; ബിജെപിയെ കുറ്റപ്പെടുത്തി സിപിഎമ്മും കോണ്‍ഗ്രസും

വയനാട്ടില്‍ നിന്നും പിടികൂടിയ ഭക്ഷ്യകിറ്റിലുളളത് വെറ്റിലയും മുറുക്കും പുകയിലയും; ബിജെപിയെ കുറ്റപ്പെടുത്തി സിപിഎമ്മും കോണ്‍ഗ്രസും

വയനാട്: സുല്‍ത്താൻബത്തേരിയില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി ഭക്ഷ്യകിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിക്കെതിരെ രംഗത്തെത്തി എല്‍ഡിഎഫും യുഡിഎഫും.

കഴിഞ്ഞ ദിവസം വൈകുന്നേരം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് 1500ഓളം ഭക്ഷ്യകിറ്റുകള്‍ പിടിച്ചെടുത്തത്. വെറ്റിലയും മുറുക്കും പുകയിലയും ഉള്‍പ്പെടുന്ന സാധനങ്ങള്‍ കിറ്റിലുണ്ടെന്നാണ് ഉയരുന്ന ആരോപണം.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മാനന്തവാടിയിലെ കെല്ലൂരിലൂം ബിജെപി ഭക്ഷ്യകിറ്റുകള്‍ എത്തിച്ചിട്ടുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നാലെ അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നിലായി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ട് കിട്ടില്ലെന്നും അതുകൊണ്ട് ഭക്ഷ്യകിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.