വയനാട്ടിൽ അനധികൃത മരം മുറി: ഡിഎഫ്ഒ യുടെ അനുമതിയില്ലാതെ 73 മരങ്ങൾ മുറിച്ചു നീക്കി
വയനാട്: കൽപ്പറ്റ തലപ്പുഴയിൽ വ്യാപക മരംമുറി. സോളാർ ഫെൻസിംഗ് സ്ഥാപിക്കാനെന്ന പേരിലാണ് 73 മരങ്ങൾ ഡിഎഫ്ഒയുടെ അനുമതിയില്ലാതെ മുറിച്ചു മാറ്റിയിരിക്കുന്നത്.
അതേസമയം വെട്ടിയ മരങ്ങൾ വിറകായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. ആഞ്ഞിലി, പ്ലാവ്, കരിവെട്ടി, തുടങ്ങിയ നിരവധി മരങ്ങളാണ് വെട്ടിയിരിക്കുന്നത്. ഇതിൽ കൂടുതൽ മരം മുറിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണ്.
അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥർ മരം മുറിച്ചതെന്ന് ഡിഎഫ്ഒ പറഞ്ഞു. റേഞ്ച് ഓഫീസറോട് റിപ്പോർട്ട് തേടിയെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. വനത്തിൽ നിന്നും മരം മുറിക്കാൻ അനുമതി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുമതിയില്ലാതെ മരം മുറിച്ചെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മരങ്ങൾ മുറിച്ച് ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടി വനംവകുപ്പ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. വനംവകുപ്പിന്റെ ലക്ഷ്യം തന്നെ മരങ്ങൾ സംരക്ഷിക്കുക എന്നതാണ്.