Spread the love

വയനാട്: വടക്കൻ കേരളത്തിൽ മഴ കനക്കുന്നു.

video
play-sharp-fill

കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ് പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ, ഒന്നര മണിക്കൂറായി പ്രദേശത്ത് തുടരുന്ന അതിശക്തമായ ഗതാഗതക്കുരുക്ക് കാരണം മരം മുറിച്ചുമാറ്റുന്നതിനായുള്ള നടപടികൾ ആരംഭിക്കാൻ ഇനിയും വൈകിയേക്കും.

ഇതിനോടകം ചുരത്തിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.