Spread the love

പലക്കാട്: പാലക്കാട് നെന്മാറയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു.

video
play-sharp-fill

നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകള്‍ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്.

രണ്ടാഴ്ച മുമ്പ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ പിതൃ സഹോദരനും ഭാര്യയുമാണ് വായില്‍ നിന്ന് നുരയും പതയും വന്ന് ബോധരഹിതയായി കിടന്ന കുഞ്ഞിനെ കണ്ടത്.

ഉടൻ തന്നെ നെന്മാറയിലെ സർക്കാർ ആശുപത്രിയിലും ശേഷം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രണ്ടാഴ്ച ചികിത്സയില്‍ തുടർന്ന രാജേശ്വരി ഇന്ന് രാവിലെയാണ് മരിച്ചത്. ഏഴാം ക്ലാസുകാരിയായിരുന്നു മരിച്ച രാജേശ്വരി.