തണ്ണീര്‍ക്കൊമ്പന് പിന്നാലെ വയനാട്ടില്‍ വീണ്ടും റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെത്തി; ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്നു; ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തണ്ണീര്‍ക്കൊമ്പന് പിന്നാലെ വയനാട്ടില്‍ വീണ്ടും റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെത്തി; ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്നു; ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം.

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പടമല സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്.

വീട്ടുമുറ്റത്ത് നിന്നയാളെ മതില്‍ പൊളിച്ച്‌ കയറിയാണ് ആന ആക്രമിച്ചത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച്‌ വിട്ട മോഴയാനയാണ് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകുന്നനിതിനിടെ ചരിഞ്ഞ തണ്ണീർകൊമ്പന് പിന്നാലെയാണ് രണ്ടാമത്തെ റേഡിയോ കോളർ ഘടിപ്പിച്ച ആന കാടിറങ്ങിയത്. വയനാട് പടമല ഭാഗത്താണ് ആനയിറങ്ങിയത്.

ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളില്‍ 144 പ്രഖ്യാപിച്ചു.