വയനാട്  അല്‍ഫോണ്‍സാ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിൽ  സീനിയേഴ്സ് – ജൂനിയേഴ്‌സ് സംഘര്‍ഷം; പതിമൂന്ന്  പേര്‍ക്ക് പരിക്ക്;  പതിനാല് പേര്‍ക്കെതിരെ കേസ്

വയനാട് അല്‍ഫോണ്‍സാ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിൽ സീനിയേഴ്സ് – ജൂനിയേഴ്‌സ് സംഘര്‍ഷം; പതിമൂന്ന് പേര്‍ക്ക് പരിക്ക്; പതിനാല് പേര്‍ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

വയനാട്: വയനാട് അല്‍ഫോണ്‍സാ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിലെ ജൂനിയർ സീനിയർ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ
സംഘര്‍ഷത്തില്‍ പതിമൂന്നു പേര്‍ക്ക് പരിക്ക്.

സംഭവത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സാ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വ്യാഴാഴ്ച്ചയാണ് സംഘര്‍ഷമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ 13 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സാരമായി പരിക്കേറ്റ ഷിയാസ്, സിനാന്‍ എന്നിവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവരുടെ മൂക്കിനും ഷോള്‍ഡറിനുമാണ് പരിക്ക്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി.

കുറച്ചു ദിവസങ്ങളായി രണ്ടാം വര്‍ഷ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തെങ്കിലും പിന്നീട് ചില വാട്സ് ആപ്പ് മെസേജുകളുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം.

സംഭവത്തില്‍ ബത്തേരി പൊലീസ് 14 പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജ് സസ്പെന്‍റ് ചെയ്തു. വിഷയത്തില്‍ ഉടന്‍ പി.ടി. എ മീറ്റിങ് ചേരാന്‍ തീരുമാനിച്ചതായും കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.