play-sharp-fill
എവരിവണ്‍, കോണ്‍ടാക്‌ട്സ്, നോബഡി എന്നീ ഓപ്ഷനുകള്‍ക്കൊപ്പം  ‘കോണ്‍കാട്സ് എക്സപ്റ്റ് സ്പെസിഫിക് പീപ്പിള്‍’ എന്ന ഓപ്ഷനും; വാട്സാപ്പിലെ ലാസ്റ്റ് സീന്‍  തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന പുതിയ സംവിധാനവുമായി കമ്പനി

എവരിവണ്‍, കോണ്‍ടാക്‌ട്സ്, നോബഡി എന്നീ ഓപ്ഷനുകള്‍ക്കൊപ്പം ‘കോണ്‍കാട്സ് എക്സപ്റ്റ് സ്പെസിഫിക് പീപ്പിള്‍’ എന്ന ഓപ്ഷനും; വാട്സാപ്പിലെ ലാസ്റ്റ് സീന്‍ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന പുതിയ സംവിധാനവുമായി കമ്പനി

സ്വന്തം ലേഖിക

സാന്‍ ഫ്രാന്‍സീസ്‌കോ: മെറ്റ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ലാസ്റ്റ് സീന്‍ സംവിധാനത്തെ സെറ്റ് ചെയ്യുന്നതില്‍ വ്യത്യസ്തമായ ഫീച്ചര്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍.

വാട്സാപ്പിലെ ലാസ്റ്റ് സീന്‍ സംവിധാനത്തെ വിവിധ തരത്തില്‍ സെറ്റ് ചെയ്യുന്നവരുണ്ട്. ഒന്നുകില്‍ എല്ലാവരില്‍ നിന്നും മറച്ചുവെയ്‌ക്കുക, അല്ലെങ്കില്‍ എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ സെറ്റ് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുമല്ലെങ്കില്‍ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണാവുന്ന വിധത്തിലും സെറ്റ് ചെയ്യാം.

എന്നാൽ നാം തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് പുതിയതായി വാട്സാപ്പില്‍ വരുന്നത്. മെറ്റ അധികൃതര്‍ പുറത്തുവിടുന്ന വിവരമനുസരിച്ച്‌ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ അധികം വൈകാതെ ലാസ്റ്റ് സീന്‍ ഫീച്ചര്‍ വരുമെന്നാണ് വിവരം.

എവരിവണ്‍, കോണ്‍ടാക്‌ട്സ്, നോബഡി എന്നീ ഓപ്ഷനുകള്‍ കൂടാതെ ‘കോണ്‍കാട്സ് എക്സപ്റ്റ് സ്പെസിഫിക് പീപ്പിള്‍’ എന്ന ഓപ്ഷന്‍ കൂടി പുതിയ ഫീച്ചര്‍ പ്രാബല്യത്തിലായാല്‍ നിലവില്‍ വരും. ഇത് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.