512 അംഗങ്ങള്‍ വരെയാകാം; വോയിസ് കോളില്‍ ഒരേ സമയം 32 പേര്; ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങൾ അഡ്മിന് നീക്കം ചെയ്യാം; ഒരു സിനിമ മുഴുവനും അയക്കാം; അടിമുറി മാറ്റവുമായി വാട്സ്ആപ്പ്…; അപ്ഡേറ്റുകൾ ഇവ
സ്വന്തം ലേഖകൻ
കൊച്ചി: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വാട്സ്ആപ്പ് വീണ്ടും മാറുന്നു.
ഒരു ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും വേണമെങ്കില്‍ ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയുമാണ് വാട്സ്ആപ്പിന്റെ പുതിയ മാറ്റം. മാത്രമല്ല ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നല്‍കിയും വാട്സ്ആപ്പ് അടിമുടി മാറുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും. നിലവില്‍ ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇനി ഇത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്.
256 പേര് എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇനി ഈ അവസ്ഥ മാറും. മാത്രമല്ല ഗ്രൂപ്പിലെ അംഗങ്ങള്‍ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അതു ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജില്‍ അമര്‍ത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.
വേണമെങ്കില്‍ ഒരു സിനിമ മുഴുവനും വാട്സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കുന്നത്. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക.
പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് വാട്സ്ആപ്പിലെ മാറ്റം.
കൂടാതെ വോയ്സ് കോളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ എട്ട് പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതൊക്കെ എല്ലാവരിലേക്കും എത്തും.
ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകള് ഇവയാണ്.