play-sharp-fill
ലക്ഷക്കണക്കിന് ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച്‌ വാട്സ്‌ആപ്പ്; ജൂലൈയിലെ കണക്കുകൾ  ഞെട്ടിപ്പിക്കുന്നത്…..

ലക്ഷക്കണക്കിന് ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച്‌ വാട്സ്‌ആപ്പ്; ജൂലൈയിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…..

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ 23.87 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്‌ആപ്പ് അറിയിച്ചു.

ഇതില്‍ 14.16 ലക്ഷം അക്കൗണ്ടുകള്‍, ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും പരാതി അടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുൻപ് തന്നെ നിരോധിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ് 2021ന് കീഴിലുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“എന്‍റ്-ടു-എന്‍റ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയക്കുന്നതില്‍ ദുരുപയോഗം തടയുന്നതിനായി വാട്സ്‌ആപ്പ് എന്നും മുന്നില്‍ തന്നെയുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ഉപയോക്താക്കളെ സുരക്ഷിതമായി വാട്സ്‌ആപ്പില്‍ നിലനിര്‍ത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ, ഡാറ്റാ സയന്റിസ്റ്റുകള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം എന്നിങ്ങനെ വലിയ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2022 ജൂലൈ ഒന്നിനും 31നും ഇടയില്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കംപ്ലയന്‍സ് റിപ്പോര്‍ട്ടും കമ്പനി പ്രസിദ്ധീകരിച്ചു. 574 റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍ അക്കൗണ്ട് നിരോധന അപേക്ഷകള്‍ ഉള്‍പ്പെടെയുണ്ട്. 27 അക്കൗണ്ടുകളില്‍ നടപടി സ്വീകരിച്ചു.

പ്ലാറ്റ്‌ഫോമില്‍ ദോഷകരമായ പെരുമാറ്റം തടയാനുള്ള സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി വാട്സ്‌ആപ്പ് അറിയിച്ചു. മറ്റ് ഉപഭോക്താക്കള്‍ക്ക് ഹാനികരമായ പ്രവര്‍ത്തനം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാള്‍ നല്ലത് ആദ്യം ഇവ തടയുന്നതാണെന്ന് കമ്പനി വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് മാസത്തില്‍ 19.10 ലക്ഷവും ജൂണില്‍ 22.10 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളും വാട്‌സ്‌ആപ്പ് നിരോധിച്ചിരുന്നു. ഏപ്രിലില്‍ ഇത് 16.66 ലക്ഷം ആയിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി 2.7 കോടി പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി വാട്‌സ്‌ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ലെ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിലെ 2.5 കോടി പോസ്റ്റുകള്‍ക്കും ഇന്‍സ്റ്റാഗ്രാമിലെ 20 ലക്ഷം പോസ്റ്റുകള്‍ക്കുമെതിരെ മെറ്റ നടപടിയെടുത്തു.