play-sharp-fill
ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ; വാട്സ്‌ആപ്പ് കോളുകള്‍ക്ക് പൂട്ടുവീഴുമോ…? ട്രായില്‍ നിന്നും നിര്‍ദേശം തേടി കേന്ദ്ര സര്‍ക്കാര്‍

ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ; വാട്സ്‌ആപ്പ് കോളുകള്‍ക്ക് പൂട്ടുവീഴുമോ…? ട്രായില്‍ നിന്നും നിര്‍ദേശം തേടി കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് വാട്സ്‌ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്.

സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍വിളികളില്‍ നിയന്ത്രണം കൊണ്ടുവരണം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടി. ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലികോം വകുപ്പ് കഴിഞ്ഞയാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ഒരു ശുപാര്‍ശ അവലോകനത്തിനായി അയച്ചു, കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കാനാണ് ട്രായിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ട്രായി നല്‍കിയ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ പ്രൊവൈഡര്‍മാര്‍, ഓവര്‍-ദി-ടോപ്പ് ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോള്‍ ട്രായിയില്‍ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.

ടെലികോം സേവനദാതക്കളും, ഇന്‍റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്സ്‌ആപ്പ് അടക്കം ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതിന്‍റെ കൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം എന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്.

ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ബാധകമായ ഒരേ നിയമങ്ങള്‍ വേണമെന്നും. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസന്‍സ് ഫീ ഇന്‍റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കണമെന്നുമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പതിവായി ആവശ്യപ്പെടുന്നത്.

സാധാരണ ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളിലെ കോളുകള്‍ ഉള്‍പ്പെടെ നല്‍കാന്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ അനുവദിക്കാന്‍ 2008-ല്‍ ട്രായ് ശുപാര്‍ശ ചെയ്തിരുന്നു, എന്നാല്‍ അവര്‍ ഇന്റര്‍കണക്ഷന്‍ ചാര്‍ജുകള്‍ നല്‍കുകയും സുരക്ഷാ ഏജന്‍സികളുടെ ആവശ്യാനുസരണം ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയും വേണം എന്നായിരുന്നു നിര്‍ദേശം. 2016-17ലും നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം റെഗുലേറ്ററും സര്‍ക്കാരും ചര്‍ച്ച ചെയ്തപ്പോള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.