വാട്ടർ മെട്രോ ഫോർട്ട്‌ കൊച്ചിയിലേക്ക് : ഏപ്രിൽ 21 ന് സർവീസ് ആരംഭിക്കും

വാട്ടർ മെട്രോ ഫോർട്ട്‌ കൊച്ചിയിലേക്ക് : ഏപ്രിൽ 21 ന് സർവീസ് ആരംഭിക്കും

കൊച്ചി: പൊതുജനവും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാട്ടർ മെട്രോ ഫോർട്ട്‌ കൊച്ചിയിലേക്ക്. ഏപ്രില്‍ 21ന് സർവ്വീസ് ആരംഭിക്കും.

ഗതാഗതക്കുരുക്കില്‍പ്പെടാതെ ഇനി ഫോർട്ട് കൊച്ചിയിലെത്താം. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലില്‍ നിന്ന് ഞായറാഴ്ച്ച സർവ്വീസ് ആരംഭിക്കുന്നത്. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടില്‍ സർവ്വീസ് നടത്തുവാനാണ് തീരുമാനം.

കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച്‌ ഒരു വർഷം പൂർത്തിയാക്കുമ്ബാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രില്‍ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചത്. സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group