Spread the love

പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം – കളിച്ചു വളരാം- സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു.

video
play-sharp-fill

സമാപന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ.മാത്യു ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി.

സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഏയ്ഞ്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം, ആർട്ട് ആൻഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, മാതാപിതാക്കൾക്കുള്ള കൗൺസലിം​ഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു പ്രോ​ഗ്രാം.