
കൊല്ലം: വാഹനങ്ങൾ കാണാതെ മറ്റു ജില്ലകളിൽ നിന്നുള്ള വാഹനം പോലും രജിസ്ട്രേഷൻ പുതുക്കി നൽകിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഗതാഗത കമ്മീഷണർ സസ്പെൻഡ് ചെയ്തു. കൊല്ലം ആർടി ഓഫീസിലെ ഇൻസ്പെക്ടർ “എസ് മഞ്ജുവിനെയാണ്” സസ്പെൻഡ് ചെയ്തത്.
19 വാഹനങ്ങൾ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു കൂടുതൽ ഇത്തരത്തിൽ ക്രമക്കേട് നടന്നത് മറ്റു ഓഫീസുകളുടെ വാഹനങ്ങൾ കൊല്ലം ഓഫീസിൽ പരിശോധിക്കണമെങ്കിൽ RTO അനുമതി നൽകണമെന്നാണ് വ്യവസ്ഥ എന്നാൽ ഏജന്റുമാർ എത്തിക്കുന്ന അപേക്ഷകളെ ഈ മാനദണ്ഡങ്ങളെല്ലാം മറികടന്ന് ഇൻസ്പെക്ടർ രജിസ്ട്രേഷൻ പുതുക്കി കൊടുത്തത് എന്നാണ് കണ്ടെത്തിയത്.






